ഗുജറാത്ത് കലാപം മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വൈ.സി. മോദി എന്‍ഐഎ തലവനാകും

ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ഡയറക്ടര്‍ ജനറലായി വൈ.സി. മോദിയെ നിയമിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമന ഉത്തരവ് പുറത്തിറക്കി. ഒക്ടോബര്‍ അവസാനത്തോടെ ശരത് കുമാര്‍ എന്‍.ഐ.എ. മേധാവി സ്ഥാനമൊഴിയുന്നതോടെ മോദി ചുമതലയേല്‍ക്കും.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘാംഗമായിരുന്നു വൈ.സി. മോദി. നരോദ പാട്യ, നരോദ ഗാവോണ്‍, ഗുല്‍ബര്‍ഗ സൊസൈറ്റി എന്നീ മൂന്നു കേസുകളായിരുന്നു വൈ.സി മോദി അന്വേഷിച്ചിരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിലടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു വൈ.സി. മോദി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

1984 ബാച്ച് ഐപിഎസ് ഓഫീസറായ മോദി ഷില്ലോംഗില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സിബിഐ അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.