ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനുണ്ടോ ഒരു റേപ്പ്…? നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെ പൊളിച്ചടുക്കി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരളാ പോലീസിനെ പൊളിച്ചടുക്കി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. ഒന്നരക്കോടിയുടെ ബലാത്സംഗം പോലീസ് ഇത്ര ദുര്‍ബലമായി ആവിഷ്‌കരിച്ചു എന്നാണ് സംഗീത പറയുന്നത്. കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് അല്ലെങ്കില്‍ എന്റെ അനലിറ്റിക്കല്‍ എബിലിറ്റിക്ക് നിലവാരം തീരെ ഇല്ല. ഇതില്‍ ഏതോ ഒന്നാണ് യാഥാര്‍ത്ഥ്യം. ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമര്‍ത്ഥ്യവും ഉളള ഒരാള്‍. ആ ഒന്നര കോടി ഓഫര്‍ കൊടുത്ത്, അയാള്‍ക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാന്‍ ഒരുത്തനെ ഏര്‍പ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി പ്രോസ്‌പെക്റ്റീവ് റേപ്പിസ്റ്റിന് ഒന്നര കോടിക്കാരന്‍ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു. ഒന്നര കോടി രൂപ മുടക്കുന്നവന്‍ അങ്ങനെയെങ്കില്‍ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിന്‍സീറ്റിലിട്ട് റേപ്പ് ചെയ്യാന്‍ നിര്‍ദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനുണ്ടോ ഒരു റേപ്പ്? .
ഒന്നര കോടിക്കാണ് റേപ്പ് കോണ്‍ട്രാക്റ്റ് എങ്കില്‍ ആ ഒന്നര കോടിക്ക് മുംബൈയില്‍ നിന്ന് നല്ല ആണ്‍പിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തു കൊടുത്തിട്ട് പോവൂല്ലേ? രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പോലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്പോള്‍ നമ്മുടെ കേരളാ പോലീസ് എവിടെയായിരുന്നു? ഈ ചോദ്യം ചോദിക്കാന്‍ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന ‘ദി അവള്‍ക്കൊപ്പം റെജിമെന്റ് കൂട്ടത്തില്‍? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാന്‍ കഴിവുള്ള വാര്‍ത്താമാധ്യമങ്ങളുമില്ല ഈ നാട്ടില്‍. കഷ്ടം തന്നെ. ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് പോലും ഫോര്‍ത്ത് എസ്റ്റേറ്റ്. പിറ്റി യൂ!
ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെല്‍പ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയര്‍ ചെയ്ത് പോയ 2-3 പോലീസ് ആപ്പീസര്‍മാരും (ഉള്ള വിവരക്കേട് മുഴുവന്‍ വിളിച്ചുകൂവി പറയാനായി, കൂട്ടത്തില്‍ ബെസ്റ്റ് ആയ ഇവരെ ഇപ്പോഴുള്ള കേരളാ പോലീസ് കൊട്ടേഷന്‍ കൊടുത്ത് ഏര്‍പ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്. വൈകുന്നേരങ്ങളില്‍ സ്വന്തം ഓഫീസില്‍ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേര്‍ന്ന് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകള്‍ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം. എന്നിങ്ങനെ പോകുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ദിലീപ് ഒരു മികച്ച നടനാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ഞാനൊരു കാലത്തും അദ്ദേഹത്തിന്റെ ആരാധികയുമായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ പരിചയവുമില്ല. അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല. എന്നിട്ട് കൂടി, ശ്രീ.ദിലീപിന്റെ ഒപ്പമാണ് ഞാന്‍. ഞാന്‍ അവനൊപ്പം! – അതുപോലെ സിനിമാ ആസ്വാദനം ഒരു കലയാണ്. ആ കല എനിക്ക് വശമുണ്ട്. അതു കൊണ്ടു തന്നെ രാമലീല കാണാന്‍ ഞാനുണ്ടാവും. റിലീസ് കഴിഞ്ഞ് ഉടനുള്ള ദിവസങ്ങളില്‍ തന്നെ കേരളാ പോലീസ് കീ ജയ്! മലയാള വാര്‍ത്താ ചാനലുകള്‍ക്കും കീ ജയ്! – രാമലീല കാണും എന്നും സംഗീത പറയുന്നു. ദിലീപ് എന്ന നടന്റെ എനിക്ക് ഇഷ്ടപെടാന്‍ സാധിക്കുന്ന പുതിയ സിനിമകള്‍ക്കായി ”രാമലീല” നല്ല തുടക്കം തന്നെയാവും എന്നും സംഗീത വെളിപ്പെടുത്തുന്നു. സംഗീതയുടെ പോസ്റ്റിനെതിരെ ധാരാളം പേര്‍ രംഗത്ത് വന്നു കഴിഞ്ഞു. കാശ് വാങ്ങിചിട്ടാണ് അവര്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്നും, താനും ഒരു പെണ്ണല്ലേ, ദിലീപിന്റെ പേരും പറഞ്ഞു കുറച്ചു പബ്ലിസിറ്റിയാണ് സംഗീതയുടെ ലക്ഷ്യം എന്നും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് ആദ്യത്തെ തവണയല്ല വിഷയത്തില്‍ സംഗീത ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്.