ഒരു മുക്കുമാല കാരണം വീട്ടമ്മയ്ക്ക് കിട്ടിയത് 25 സാരി ; മലയാളികളെ കണ്ണടച്ച് വിശ്വസിച്ച് ശശിയായ ഒരു പാവം കള്ളന്‍റെ കഥന കഥ

കല്ലറ : തിരുവനന്തപുരം നെടുമങ്ങാടിനു സമീപം കല്ലറയിലാണ് സംഭവം. വീടുകള്‍ തോറും കയറി ഇറങ്ങി സാരി വില്‍ക്കാന്‍ നടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവാണ് മലയാളികളെ കണ്ണടച്ച് വിശ്വസിച്ചത് കാരണം ഇപ്പോള്‍ എവിടേയോ ഇരുന്നത് ആരും കാണാതെ കരയുന്നത്. അതുപോലെ വഴിയെ പോയ കള്ളനെ വിളിച്ചു കേറ്റിയത് കാരണം ഒറ്റയടിക്ക് 25 സാരി കിട്ടിയ സന്തോഷത്തിലാണ് വീട്ടമ്മയും. സംഭവം ഇങ്ങനെ. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ വീട്ടില്‍ സാരി വേണമോ എന്ന് കേട്ട് കൊണ്ട് കള്ളന്‍ എത്തുന്നത്. കെട്ടഴിച്ചു തന്‍റെ കയ്യിലുള്ള സാരികള്‍ എല്ലാം വീട്ടമ്മയ്ക്ക് കാണിച്ചുകൊടുക്കുന്ന നേരമാണ് അവരുടെ കഴുത്തില്‍ കിടന്നിരുന്ന വലിയ മാല കള്ളന്‍ കാണുന്നത്. ചുറ്റുവട്ടത് ആരുമില്ല എന്ന് ഉറപ്പാക്കിയ കള്ളന്‍ ഞൊടിയിടയില്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു.

ഓട്ടത്തിന്റെ ഇടയില്‍ സാരികള്‍ എടുക്കാന്‍ അയാള്‍ കൂട്ടാക്കിയതുമില്ല. കള്ളന്‍റെ ആക്രമണത്തില്‍ ഒന്ന് പതറി എങ്കിലും മാല പോയത് കൊണ്ട് വീട്ടമ്മ നിലവിളിക്കാനോ , പോലീസില്‍ പരാതി നല്‍കുവാനോ മിനക്കെട്ടില്ല. മുക്കുപണ്ടം കൊണ്ട് പോയി എങ്കിലും 25 സാരി കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് വീട്ടമ്മ. എന്നിരുന്നാലും സംഭവം സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ പോലീസ് പരാതി ലഭിച്ചിട്ടില്ല എങ്കിലും വിഷയത്തില്‍ സ്വമേധയാ കേസ് എടുത്തിരിക്കുകയാണ് ഇപ്പോള്‍. വീട്ടില്‍ ആരും ഇല്ലാത്ത സമയം ഇത്തരത്തില്‍ എത്തുന്ന വ്യാപാരികളെ വീടിന്‍റെ പരിസരങ്ങളില്‍ അടുപ്പിക്കരുത് എന്നാണ് പോലീസ് നല്‍കുന്ന മുന്നറിപ്പ്. അഥാവ അങ്ങനെ ആരെങ്കിലും വീടിനു മുന്‍പില്‍ എത്തിയാല്‍ ഒരു നിശ്ചിത അകലത്തില്‍ പെട്ടന്ന് വീടിന്‍റെ ഉള്ളില്‍ കയറുവാന്‍ പാകത്തില്‍ നില്‍ക്കുവാനും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.