നടിക്ക് എതിരെ വീണ്ടും ആക്രമണം ; കാറില്‍ സഞ്ചരിച്ചിരുന്ന നടിയെ പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമം

കൊല്‍ക്കത്തയിലാണ് സംഭവം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത് .ഷൂട്ടിങിനു ശേഷം ബെഹ്‌ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മൂവര്‍സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്.

മദ്യ ലഹരിയിലായിരുന്ന മൂന്നുപേര്‍ കാഞ്ചന സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം അവരെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നു കാഞ്ചന പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.