ഓള്‍ യുകെ മലയാളി വോളി ബോള്‍ ടൂര്‍ണമെന്റ്
യുകെയിലെ സ്‌പോര്‍ട്‌സ് പ്രേമികളായ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ലണ്ടന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വോളി ബോള്‍ ടൂര്‍ണമെന്റ്. ഒരു കൂട്ടം സ്‌പോര്‍ട്‌സ് പ്രേമികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ് എന്ന ചാരിറ്റി സംഘടനയാണ് ഈ സംരഭത്തിനും ചുക്കാന്‍ പിടിക്കുന്നത്. ഈ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ മലയാളി ക്രിക്കറ്റ് ലീഗും, മലയാളി ഫുട്‌ബോള്‍ ലീഗും , ഓള്‍ യുകെ ബാഡ്മിന്റണ്‍ ലീഗും വന്‍ വിജയമാക്കി പരിചയമുള്ള ഇവര്‍. ഈ സംരംഭവും വാന്‍ വിജയമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
കുറെ പഴയ വോളി ബോള്‍ കളിക്കാരുടെ അഭ്യര്ത്ഥന മാനിച്ചാണ് lsl ഈ ടൂര്‍ണമെന്റിന് ഇറങ്ങിയിരിയ്ക്കുന്നത്. മൊത്തം 12 ഓളം ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നതു . എട്ടോളം ടീമുകള്‍ ഇതുവരെ ടൂര്‍ണമെന്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു.
മത്സരങ്ങള്‍ ഈ വരുന്ന ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ വച്ച് നടത്തപെടുന്നതാണ്.
ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.
ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വാശിയേറിയ ഈ മത്സരങ്ങള്‍ കണ്ട് ആസ്വദിക്കുവാന്‍ യുകെയില്‍ ഉള്ള എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളെയും ഞങ്ങള്‍ ഒക്ടോബര്‍ 14 നു ഈസ്റ്റലണ്ടനില്‍ ഉള്ള UEL സ്‌പോര്‍ട്‌സ് ഡോക്കിലേക്കു ക്ഷണിക്കുന്നു.
സനേഷ് ബേബി: 07576091514
ബിജു പിള്ളൈ: 07904312000
നിഷാര്‍ വി പി: 07846066476