അബ്രാഹം കുരുട്ടുപറമ്പിലിന്റെ മാതാവ് ഏലിക്കുട്ടി ചെറിയാന്‍ (88) നിര്യാതയായി

വിയന്ന: തൊടുപുഴ ചുങ്കം കുരുട്ടുപറമ്പില്‍ പരേതനായ ചെറിയാന്റെ പത്‌നി ഏലിക്കുട്ടി ചെറിയാന്‍ (88) നിര്യാതയായി. പരേതയുടെ മൃതശരീരം സെപ്റ്റംബര്‍ 22ന് (വെള്ളി) വൈകിട്ട് ചുങ്കത്ത് ബിജുവിന്റെ ഭവനത്തില്‍ കൊണ്ട് വരും. സംസ്‌കാര ശുശ്രുഷകള്‍ സെപ്റ്റംബര്‍ 23ന് (ശനി) രാവിലെ 10.30ന് ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ നടക്കും.

മക്കള്‍: മേരി ജോണ്‍ പുത്തന്‍പുരക്കല്‍ (അമേരിക്ക), പരേതനായ ജോര്‍ജ് മുക്കുടം, ചിന്നമ്മ ജോസ് കണ്ടത്തിന്‍ങ്കര നെയ്ശ്ശേരി, അബ്രാഹം (കുഞ്ഞ്- ഓസ്ട്രിയ) ജോസ് അംബികാപുരം തലക്കോട്, വത്സമ്മ &സിറില്‍ കണ്ണികുളത്തേല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ജെസ്സി മംഗലത്ത് (സ്വിറ്റ്‌സര്‍ലന്‍ഡ്), ഫാ. വില്‍സണ്‍ (മാറിക സെന്റ് ആന്റണീസ് പള്ളി വികാരി), ബിജു (ആല്‍ഫ ഡ്രൈവിംഗ് സ്‌കൂള്‍).

മരുമക്കള്‍: പരേതനായ ബേബി പുത്തന്‍പുരയില്‍, ചിന്നമ്മ തെക്കേകണ്ണോത്ത് മ്രാല, ജോസ് കണ്ടത്തിന്‍ങ്കര നെയ്ശ്ശേരി, സലോമി കൂപ്ലിക്കാട്ട് കണ്ണങ്കര (ഓസ്ട്രിയ), ജെസി പയറ്റുകാലനിരപ്പേല്‍, ബൈസണ്‍വാലി, സിറിയക്ക് കണ്ണികുളത്തേല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), വില്‍സണ്‍ മംഗലത്ത് (സ്വിറ്റ്‌സര്‍ലന്‍ഡ്), മിജി ആലക്കല്‍ മുട്ടം.