നഗര സഭയുടെ മിന്നല്‍ പരിശോധനയില്‍ ആറ് ഹോസ്റ്റലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കോട്ടയം: കോട്ടയത്തെ ഹോസ്റ്റലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മെഡിക്കല്‍ കോളെജ്, ബേക്കര്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളിലെ ആറ് ഹോസ്റ്റലുകളില്‍ നഗരസഭ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആവശ്യക്കാര്‍ക്ക് വിളമ്പാന്‍ കരുതിയിരുന്ന പഴകിയ ഭക്ഷണം പിടികൂടിയത്.
ഹോസ്റ്റലുകളായതുകൊണ്ട് തന്നെ പൂട്ടാനുള്ള ഉത്തരവ് നല്‍കുന്നതിന് പരിമിതിയുണ്ടെന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പറയുന്നത്. എന്നാല്‍ പഴകിയ ഭക്ഷണം പതിവായി നല്‍കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് തീരുമാനം. മെഡിക്കല്‍ കോളെജ് ഗാന്ധിനഗര്‍ ഭാഗത്തെ ഹോസ്റ്റലുകളാണ് പ്രധാനമായും പഴകിയ ഭക്ഷണം നല്‍കിയത്.
എസ്.എന്‍ സദനം, ശാന്തി നികേതന്‍ എന്നീ ഹോസ്റ്റലുകളും ബേക്കര്‍ജംഗഷിനിലെ വൈ.ഡബ്യൂ.സി.എ എന്നീ ഹോസ്റ്റലുകളിലുമാണ് പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്നത്. പഴകിയ ബീഫ് കറി, തൈര്, ചപ്പാത്തി, മീന്‍കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്.