ജര്‍മനിയില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ കാര്‍ ഓടിച്ച് ജയറാമിന്റെ മകന്‍ കാളിദാസ് (വീഡിയോ)

ഫ്രാങ്ക്ഫര്‍ട്ട്: നടന്‍ ജയറാമിന്റ് മകന്‍ കാളിദാസ് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും വിഡിയോയും ശ്രദ്ധേയമായി. 200 കിലോമീറ്റര്‍ വേഗത്തില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എക്‌സ്പ്രസ്സ് വെയില്‍ കാറോടിക്കുന്ന വീഡിയോ ആണ് താരപുത്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് അടികുറിപ്പായി തന്റെ എക്കാലത്തെയും സ്വപ്നം സഫലമായെന്ന് കാളിദാസ് കുറിച്ചട്ടുണ്ട്. ഫേസ്ബുക്കില്‍ ഔഡികാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോക്കൊപ്പമാണ് കാളിദാസന്റെ ഈ കുറിപ്പ്. ജര്‍മനിയില്‍ നടന്ന ഓട്ടോ ഷോയിലും കാളിദാസ് പങ്കെടുത്ത ചിത്രം പുറത്ത് വിട്ടിട്ടുണ്ട്.

കാര്‍ 200 കിലോമീറ്റര്‍ സ്പീഡിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് കൈയ്യടികള്‍ കേള്‍ക്കാം. പാര്‍ഡണ്‍ ജര്‍മ്മന്‍ ഗയി, ഈ ഹൈവേയില്‍ സ്പീഡ് ലിമിറ്റ് ഇല്ലെന്നും എന്നാല്‍ ആരും ഇത് ശ്രമിക്കേണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.