നായകനോട് പൊട്ടിത്തെറിച്ച് സായി പല്ലവി ; നടന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി ; സംഭവം തെലുങ്ക് സിനിമയുടെ സെറ്റില്‍
ഹൈദ്രാബാദ് : പ്രേമത്തിലൂടെ മലരായി വന്നു മലയാളികളുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. പ്രേമം കഴിഞ്ഞു ചെറിയ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാണ് സായി ഇപ്പോള്‍. മലയാളത്തില്‍ കലിയാണ് അവസാനം ഇറങ്ങിയ ചിത്രം എങ്കിലും തെലുങ്കില്‍ താരം ഇപ്പോള്‍ സജീവമാണ്. സായിയുടെ ആദ്യ തെലുങ്കു ചിത്രമായ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് മിഡിൽ ക്ളാസ് അബ്ബായ് (എം.സി.എ). ഈച്ച സിനിമയിലൂടെ പ്രശസ്തനായ നാനിയാണ് സായിയുടെ നായകനായി എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ സായിയും നാനിയും തമ്മില്‍ ഉടക്കായി എന്നാണ് ടോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.
ചിത്രത്തില്‍ നാനിയും സായി പല്ലവിയും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ തര്‍ക്കം ഉണ്ടായത് എന്നും ഇതിനെ തുടര്‍ന്ന്‍ സായി പരസ്യമായി നായകനോട് ദേഷ്യപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സായിയുടെ പെരുമാറ്റം ഇഷ്ടമാകാത്ത നടന്‍ സെറ്റില്‍ നിന്നും ഇറങ്ങി പോയതായും വാര്‍ത്തകള്‍ ഉണ്ട്. വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തിൽ ഭൂമികാ ചൌളയും ഒരു മുഖ്യവേഷത്തില്‍ എത്തുന്നു.