ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നും ‘മമ്മി’യാണെന്ന് പക്ഷെ ഇത് സണ്ണിയാണ്
ബോളിവുഡിലെ വര്‍ത്തമാനകാലത്തെ ഏറ്റവും ഹോട്ട് സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ സിനിമ പ്രേമികള്‍ രണ്ടാമതൊന്നാലോചിക്കാതെ സണ്ണി ലിയോണ്‍ എന്നാകും പറയുക. എന്താണ് സണ്ണിയെക്കുറിച്ചുള്ള പുതിയ വാര്‍ത്ത എന്നല്ലേ. ഇന്ത്യന്‍ സിനിമാലോകത്തെ ഭ്രമിപ്പിക്കുകയും അനേകം യുവാക്കളുടെ ഹരമായി തീരുകയും ചെയ്ത തന്റെ ഹോട് ലുക്ക് രൂപം മാറ്റാന്‍ ഒരുങ്ങുകയാണ് സണ്ണി. താരമഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാവും സണ്ണിയുടെ വരവ്. കണ്ടുമടുത്ത പതിവ് വേഷങ്ങളില്‍ നിന്ന് സിനിമയ്ക്കുവേണ്ടി അടിമുടി ഉടച്ചുവാര്‍ക്കലാണ് സണ്ണി നടത്താന്‍ പോകുന്നത് എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിനുവേണ്ടി പ്രോസ്തെറ്റിക് മേക്കപ്പ് നടത്തുകയാണ് സണ്ണി. ദി മമ്മി, പ്ലാനറ്റ് ഓഫ് എയ്പ്സ്, ദി വൂള്‍ഫ് മാന്‍, ദി ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച, മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്പ്.പുതിയ ചിത്രത്തിനായി പ്രോസ്തെറ്റിക് മേക്കപ്പ് നടത്തുന്നതിന്റെ ചിത്രം സണ്ണി തെന്നയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മുഖം മുഴുവന്‍ പര്‍പ്പിള്‍ നിറത്തിലുള്ള പ്രോസ്തെറ്റിക് തേച്ചും ശരീരം മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയും വിശ്രമിക്കുന്നതിന്റെ രണ്ട് ചിത്രങ്ങളാണ് സണ്ണി ട്വീറ്റ് ചെയ്ത്.
നിങ്ങള്‍ ഇതുവരെ കാണാത്ത ഒന്ന്, അന്തരാത്മാവിനെ കണ്ടെത്താനുള്ള ശ്രമം എന്ന രണ്ട് കുറിപ്പുകളുമുണ്ട് ചിത്രങ്ങള്‍ക്ക്.ചിത്രത്തിന്റെ വിശദാംശങ്ങള്‍ സണ്ണി വെളിപ്പെടുത്തിയിട്ടില്ല.
കമല്ഹാസന്, അമിതാഭ് ബച്ചന്, വിക്രം, രജനികാന്ത്, വിദ്യാബാലന്, പ്രിയങ്ക ചോപ്ര, ഷബാന ആസ്മി, ഹൃത്വിക് റോഷന് എന്നിവരെല്ലാം മേക്കോവറിന് പ്രോസ്തെറ്റിക് മേക്കപ്പിനെ ആശ്രയിച്ച താരങ്ങളാണ്.