തന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ച കാമുകന്‍റെ ജനനേന്ദ്രിയം കാമുകി മുറിച്ചു ; രക്തമൊലിപ്പിച്ച് ഓടിയ യുവാവ് ആശുപത്രിയില്‍
ജനനേന്ദ്രിയം മുറിക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. 22 ഫീമെയില്‍ എന്ന സിനിമയിലാണ് മലയാളി ആദ്യമായി ഇത്തരത്തില്‍ ഒരു സംഭവത്തിനെ കുറിച്ച് അറിഞ്ഞത് എങ്കിലും ലോകത്ത് അതിനു മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇതിനെ പറ്റിയുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് വരുന്നുമുണ്ട്. അതില്‍ അവസാനത്തേതാണ് മലപ്പുറം കുറ്റിപ്പുറത്ത് ഉണ്ടായത്. പൊന്നാനിയിലുള്ള യുവാവിനാണ് കാമുകി കാരണം പാതി ജനനേന്ദ്രിയം നഷ്ടമായത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവതി പെരുമ്പാവൂര്‍ സ്വദേശിയാണെന്നും പറയപ്പെടുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കുറ്റിപ്പുറത്ത് മുറിയെടുത്തത്. ഇവര്‍ കുറേകാലമായി പരിചയമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരതയില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് യുവതിയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ഇരയായ യുവാവ് രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി വരികയായിരുന്നുവത്രെ. ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ ലിംഗം 70 ശതമാനവും മുറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലാണ്. ചിലപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും.
യുവാവിന്റെ ലോഡ്ജിലുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അധികം വൈകാതെ പോലീസ് പിടികൂടുകയായിരുന്നു. താനാണ് ലിംഗം മുറിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവ് താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.