രണ്ടാം ഏക ദിനം; ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ
കൊല്‍ക്കത്ത:ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏക ദിനത്തില്‍ ഇന്ത്യക്കു മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്‍സിക്ക് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്.
കൗള്‍ട്ടര്‍ നെയ്ല്‍ എറിഞ്ഞ ആറാം ഓവറിലാണ് രോഹിത് ശര്‍മ്മ പുറത്തായത്. 14 പന്തുകളില്‍ നിന്ന് 7 റണ്‍സാണ് രോഹിത് നേടിയത്.
ഓപ്പണര്‍ അജിന്‍ക്യ രഹാനെ(34 ) ക്യാപ്റ്റന്‍ വിരാട് കൊഹ്ലി(28) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ 77-ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ.
ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 26 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു.