നാളെ ഉത്തരേന്ത്യയിലെ ദളിതനെപ്പറ്റി നിങ്ങള്‍ വിലപിക്കരുത്; നിങ്ങള്‍ക്കതിനു അര്‍ഹതയില്ല കപട വിപ്ലവകാരികളേ….
ദളിതരുടെ ഉന്നമനം പാവപ്പെട്ടവന്റെ വേദന എല്ലാം അറിയുന്നവരും അതിനു വേണ്ടി പോരാടുന്നവരുമായിട്ടാണല്ലോ സമൂഹത്തില്‍ നിങ്ങള്‍ നില കൊള്ളുന്നത്. ഒരു പെണ്‍കുട്ടി ജാതീയതയുടെ ഇരയായി.. അതും നിങ്ങള്‍ക്കു മുന്നില്‍. അവളതു തുറന്നു പറയുകയാണ്…
ന്യൂസ് 18 കേരളം ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച ദളിത് മാധ്യമപ്രവര്‍ത്തക ശരണ്യമോള്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തി .ചാനലില്‍ തീണ്ടാപ്പാട് അകലെ എന്നെ നിര്‍ത്തിയ സമൂഹം തന്നെ പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം ഫറൂഖ് കോളേജില്‍ വെച്ചുണ്ടായ ദുരനുഭവത്തെ മുന്‍നിര്‍ത്തി ശരണ്യ തുറന്നു പറയുകയാണ്.
ഇവര്‍ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യാന്‍ കോളേജ് അധികൃതര്‍ തയ്യാറായെന്നും പിന്നീട് വേദിമാറ്റി പരിപാടി സംഘടിപ്പിക്കപ്പെട്ടതിനേക്കുറിച്ചും ശരണ്യ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാൻ ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക…. പേര് ശരണ്യമോൾ കെ എസ്… മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം 2011 ൽ എം ജി യൂണിവേഴ്സിറ്റി നിന്നും പഠിച്ചിറങ്ങി..
പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ലഫാറൂഖ് കോളേജിൽ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്… അവർ തിരങ്ങെടുത്ത വിഷയം ഒന്നുമാത്രമാണ്… ന്യൂസ് റൂമിലെ ജാതീയത.. അതായിരുന്നു വിഷയം…. എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ…ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർകെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി…
പക്ഷെ എന്താണ് ന്യൂസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു… ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം cancel ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു…. കോളേജ് അധികൃതർ പരിപാടി cancel ചെയ്തു… എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി…..
എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി….. എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രെമിക്കുന്നു…
കഴിഞ്ഞ 9മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രെമിച്ചത്……. അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു…. അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം….
സഹപ്രവകരോട് ഒന്നുമാത്രം പറയാനുണ്ട് നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. NWMI പ്രവർത്തകർ പല ദളിത് സങ്കടനകൾ,വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു…. ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു…….#casteless society