ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല
കാസര്‍കോട്: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയവര്‍ക്ക് മാത്രമാകും സബ്സിഡി നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുകയെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും.
പൊതുവിതരണ മേഖലയിലെ സുതാര്യത ഉറപ്പാക്കാനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത്. ഇതുവഴി റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ചയും ദുരുപയോഗവും തടയുന്നതിന് വേണ്ടിയാണ് നടപടി.