റെയില്‍വേ പ്ലാറ്റ് ഫോമില്‍ കാത്തു നിന്നു വാങ്ങിയ പണി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മഴക്കാലമാണ് റോഡില്‍ വാഹനങ്ങള്‍ കുതിച്ചു പായുമ്പോള്‍ വഴിയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതൊക്കെ സാധാരണമാണ്. എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്.

ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ദുഃഖകരമായ ദൃശ്യങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്ന ഒരു വീഡിയോയും മുംബൈയില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിനൊപ്പം റെയില്‍വേ ട്രാക്കുകളിലും വെള്ളം നിറഞ്ഞിരുന്നു. അത്രമേല്‍ കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസം പെയ്തത്.

അതുകൊണ്ട് തന്നെ പല ട്രെയിനുകളും റദ്ദാക്കുകയും ഓടുന്ന ട്രെയിനുകള്‍ വേഗത കുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേഗത കുറവായിരിക്കുമല്ലോ എന്ന പ്രതീക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന ആള്‍ക്കാരെ അപ്രതീക്ഷിതമായെത്തിയ ട്രെയിന്‍ കുളിപ്പിക്കുന്നതാണ് വീഡിയോ. മുംബൈ പ്രാന്തത്തിലുള്ള നലസോപാരയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ വേഗത്തില്‍ വരുന്ന ട്രെയില്‍ കണ്ട് ചിതറി ഓടുന്നത് കാഴ്ചകാരില്‍ ചിരി പരത്തുന്നതാണ്. എന്നാല്‍, ഉയര്‍ന്നു പൊങ്ങിയ വെള്ളം പ്ലാറ്റ്‌ഫോമില്‍ നിന്ന എല്ലാവരെയും നനയ്ക്കുകയായിരുന്നു. ഈ വീഡിയോ ഇതിനകം ഒമ്പത് ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.