ബിഡിജെഎസ്സ് ഇടഞ്ഞു തന്നെ; വേങ്ങര തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കേ എന്‍.ഡി.എ സഖ്യത്തില്‍ വിള്ളല്‍ തുറന്നു കാട്ടി വീണ്ടും ബി.ഡി.ജെ.എസ്. വേങ്ങരയില്‍ നടക്കുന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കില്ലെന്ന് അറിയിച്ചു.
ഇന്ന് 11 മണിക്കാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന ഉപതിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തീരുമാനിച്ചിരുന്നത്. കണ്‍വെന്‍ഷനില്‍ ബി.ജെ.പിയുമായി സഹകരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ഘടകം അറിയിച്ചതായാണ് വിവരം.
മുന്‍ ജില്ലാ പ്രസിഡന്റായ കെ. ജനചന്ദ്രനാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. ബി.ഡി.ജെ.എസ് ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുന്നു എന്ന വാര്‍ത്തയ്ക്കിടയിലാണ് എന്‍.ഡി.എയെ പ്രതിരോധത്തിലാക്കി ബിഡിജെഎസ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്.