മറ്റു സ്ത്രീകളുമായി ബന്ധം ; ബി ജെ പി മന്ത്രിയുടെ മരുമകനെ കാമുകി ഓടിച്ചിട്ട് തല്ലി (വീഡിയോ)
ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത് റാവത്തിനാണ് പരസ്യമായി കാമുകിയുടെ മര്‍ദനമേറ്റത്. മറ്റു സ്ത്രീകളുമായി അങ്കിതിനുള്ള ബന്ധമാണ് യുവതിയെ പ്രകോപിപ്പിച്ചത്. യുവതി ഇയാളെ മര്‍ദിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഇനി മറ്റു പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സത്യം ചെയ്യാനും യുവതി ഇയാളോട് ആവശ്യപ്പെടുന്നതായി കാണാം. അഥവാ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടാല്‍ താന്‍ ഇനിയും അടിക്കുമെന്നും യുവതി ഇയാളോട് പറയുന്നുണ്ട്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യുവതിയുടെ ആവശ്യങ്ങളെല്ലാം അങ്കിത് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നതും കാണാം. ഡെറാഡൂണിലെ ബഞ്ചാരാവാലിയിലാണ് സംഭവം. വീഡിയോ എടുത്ത യുവതിയുടെ സഹോദരിക്കും അങ്കിത് ഐ ലവ് യൂ എന്ന് മെസേജ് അയച്ചിരുന്നു.
ഇനിയും നന്നാകുവാന്‍ തീരുമാനിച്ചില്ല എങ്കില്‍ അങ്കിത്തിന്റെ പൊളിറ്റിക്കല്‍ കരിയര്‍ നശിപ്പിക്കും എന്നാണു കാമുകിയുടെ ഭീഷണി.അതേസമയം ഇത്രയൊക്കെ ഉപദ്രവിചിട്ടും ഇയാള്‍ കാമുകിയോട് തിരിച്ച് ഒന്ന് ചൂടാവുന്നത് പോലുമില്ല. വീഡിയോ കണ്ട ശേഷം ധാരാളം പേര്‍ യുവതിയുടെ ധൈര്യത്തിനെ പുകഴ്ത്തി രംഗത്ത് വന്നു കഴിഞ്ഞു. അതുപോലെ ആണുങ്ങളുടെ വില കളയുവാന്‍ വേണ്ടി ഓരോരുത്തന്മാര്‍ ഇറങ്ങിക്കൊള്ളും എന്നാണ് വീഡിയോ കണ്ട ആണുങ്ങള്‍ക്ക് പറയുവാനുള്ളത്. അതേസമയം യുവാവ് തിരിച്ചു വല്ലതും ചെയ്തിട്ട് വേണം സ്ത്രീപീഡനം എന്ന പേരില്‍ പോലീസ് കേസെടുത്ത് ഇയാളെ അകത്തിടുവാന്‍ എന്നും കമന്റുകള്‍ ഉണ്ട്. സംഭവത്തെ പാര്‍ട്ടിയുമായി കൂട്ടിക്കുഴയ്ക്കരുത് എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.