തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം; മാത്തൂര്‍ ദേവസ്വം നല്‍കിയ പരാതിയിലാണ് നടപടി
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ അന്വേഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മാത്തുര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കയ്യേറിയെന്ന പരാതിയില്‍ അന്വേഷണത്തിന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി തോമസ് ചാണ്ടി ബിനാമി പേരില്‍ കയ്യേറിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ദേവസ്വം കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തോമസ് ചാണ്ടി കായലും സര്‍ക്കാര്‍ ഭൂമിയും കയ്യേറിയെന്നും റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചുവെന്നും ഇതിനായി സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകലും പുറത്തുവന്നിരുന്നു.
തോമസ് ചാണ്ടിയെ ഇതുവരെ പിന്തുണച്ചിരുന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് ശക്തികൂടിയതോടെ പ്രതിരോധത്തിലായിരുന്നു. തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില അടക്കം രംഗത്ത് വരികയും ചെയ്തിരുന്നു.