ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 17 മുതല്‍ തുടക്കമാകും;ആദ്യ മത്സരം കേരളബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്. ആദ്യമല്‍സരം കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരളം ബ്‌ളാസ്റ്റേഴ്സും തമ്മിലാണ്. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന നാലാം സീസണില്‍ ആകെ 95 മല്‍സരങ്ങളാണുള്ളത്. സീസണിലെ സെമിഫൈനലുകള്‍ മാര്‍ച്ച് രണ്ടാംവാരം വരെയാണ് നടക്കുക.
ആഴ്ചയില്‍ അഞ്ച് ദിവസമാണ് ലീഗ് മല്‍സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മല്‍സരമുണ്ടായിരിക്കില്ല. ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാത്രി 8 മണിക്കായിരിക്കും മല്‍സരങ്ങള്‍ നടത്തുക. ഞായറാഴ്ച മാത്രം രണ്ട് മല്‍സരങ്ങളായിരിക്കും ഉണ്ടാവുക.
എന്നാല്‍, ഫൈനലിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ സീസണില്‍ എട്ട് ടീമുകളാണ് പങ്കെടുത്തതെങ്കില്‍ ഇപ്രാവശ്യം പത്ത് ടീമുകളാണ് കിരീട പോരാട്ടത്തിന് കച്ച കെട്ടുന്നത്. ബെഗളൂരു എഫ്.സി. ജെംഷഡ്പൂര്‍ എഫ്.സി. എന്നിവരാണ് ഐ.എസ്.എല്ലിലെ പുതിയ ടീമുകള്‍.