ഓണം ബംബര്‍: കാത്തിരിപ്പിനു വിരാമം, പത്തു കോടിയുടെ ഭാഗ്യവാന്‍ ഇതാ… നറുക്കെടുത്തത് അല്‍പ്പം മുമ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം AJ 442876 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും ലഭിച്ചു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പർ അർഹമായി. തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.
റിസള്‍ട്ടുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക