ലിബിയയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടു മുങ്ങി എട്ടുപേര്‍ മരിച്ചു; അന്‍പതോളം പേരെ കാണാതായി
ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി അന്‍പതോളം പേരെ കാണാതായി. ആഫ്രിക്കയില്‍ നിന്നുള്ള നൂറോളം അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ലിബിയന്‍ നാവികസേന അറിയിച്ചു. അപകടസ്ഥലത്ത് ലിബിയന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര് കയറിയതിനാലാണ് അപകടമുണ്ടായതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. ധാരാളം സ്ത്രീകളും കുട്ടികളും ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.