എന്റെ കുഞ്ഞ് എവിടെ; റാം റഹീമിന്റെ ആസ്ഥാനത്ത് ദത്ത് നല്‍കിയ കുട്ടിയെകാണാനില്ല, പരാതിയുമായി യുവതി

ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങള്‍ ഉയരുന്നു. ദുരൂഹത നിറഞ്ഞു നില്‍ക്കുന്ന ദേരാ ആശ്രമത്തിന് നല്‍കീയ ആത്മീയ പരിവേഷത്തിന്റെ മറവില്‍ നടന്നത് നടുക്കുന്ന സംഭവങ്ങളാണ്.

12 വര്‍ഷം മുമ്പ് ദേരാ ആശ്രമത്തിനായി ദാനം ചെയ്ത കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി യുവതി രംഗത്തെത്തി. ആശ്രമത്തിനുള്ളിലെ സേവനങ്ങള്‍ക്കായി കുഞ്ഞുങ്ങളെ ദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പരസ്യം ഇറക്കിയായിരുന്നു. എന്നാല്‍ ഗുര്‍മീതിന്റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ കുഞ്ഞിനെ ആശ്രമത്തിന് നല്‍കിയതെന്നും, കുട്ടിയെ കാണാനില്ലെന്നും യുവതി ആരോപിക്കുന്നു. രണ്ടു മാസം പ്രായമുള്ള കുട്ടിയെ ആണ് അന്ന് യുവതി ദാനം ചെയ്തിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദേരാ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങള്‍ മറവു ചെയ്തിട്ടുള്ളതായും, സിര്‍സയിലെ ശ്മശാന വളപ്പില്‍ വൃക്ഷതൈകള്‍ നട്ടതായും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

നേരത്തെ ആശ്രമത്തിലെ പുരുഷന്മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. റാ റഹീം കിടപ്പറയില്‍ തുടര്‍ച്ചയായിസ്ത്രീകളെ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ആശ്രമത്തിലെ വിശ്വാസികളായ പുരുഷന്മാര്‍ ആസ്വദിച്ചിരുന്നത് സ്വവര്‍ഗ്ഗ ലൈംഗികതയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ആശ്രമത്തിലെ പ്രത്യേക നിയമങ്ങളാണ് ഇവരെ സ്വവര്‍ഗ്ഗരതിക്കാര്‍ ആക്കി മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.