പ്രീത് ഭരാര സിഎന്‍എന്‍ സീനിയര്‍ ലീഗല്‍ അനലിസ്റ്റ്
പി.പി. ചെറിയാന്‍
ന്യുയോര്‍ക്ക്: മുന്‍ യുഎസ് അറ്റോര്‍ണിയും ഇന്ത്യന്‍ വംശജനുമായ പ്രീത് ഭരാരയെ സിഎന്‍എന്‍ ല്‍ സീനിയര്‍ ലീഗല്‍ അനലിസ്റ്റായി നിയമിച്ചു.
ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണിയായിരിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചു വിട്ട് ആറുമാസം പൂര്‍ത്തിയായതോടെയാണ് പുതിയ നിയമനം ലഭിച്ചത്.
ഒബാമ നിയമിച്ച 45 യുഎസ് അറ്റോര്‍ണിമാരോടു രാജിവയ്ക്കാന്‍ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് പ്രീത് ഭരാര സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്. ട്രംപിന്റെ നടപടി രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
ട്രംപ് പ്രസിഡന്റായി ചുമതലയേറ്റിട്ടും പ്രീത് ഭരാരയോട് യുഎസ് അറ്റോര്‍ണിയായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതു തീരുമാനത്തിനു വിധേയമായി പ്രീതിനോട് രാജി ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് യുഎസ് അറ്റോര്‍ണിയായിരിക്കുമ്പോള്‍ തന്ത്രപ്രധാനമായ നിരവധി കേസുകള്‍ വളരെ ശ്ലാഘനീയമായി ബറാറ നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയില്‍ പൂര്‍ണ്ണതൃപ്തനാണെന്ന് പ്രീത് ഭരാര പ്രതികരിച്ചത്.