ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കും’ ഗര്‍ഭ കാലത്തെ ടീസര്‍ ഇറക്കിയ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
ഗര്‍ഭകാലത്തെ ടീസര്‍ പുറത്തിറക്കി ശ്രദ്ധ നേടിയ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും പെണ്‍കുഞ്ഞ് പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ മകളുമൊത്തുള്ള ഫോട്ടോ അപ്ലോഡ് ചെയ്താണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന കാര്യം ദമ്പതികള്‍ അറിയിച്ചത്. കൊട്ടിയത്തുള്ള ഹോളിക്രോസ് ആശുപത്രിയിലായിരുന്നു ഈ മുന്‍ മോഡലിന്റെ പ്രസവം.
രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ട് ഇരുവരും ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ രശ്മിയുടെ ഗര്‍ഭ സമയത്തുള്ള ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. പ്രസവത്തിന് മുന്നോടിയായി ടീസര്‍ അപലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ പെട്ടിരുന്നു. വിവാഹ ടീസര്‍ മാത്രം കണ്ടുപരിചയമുള്ള മലയാളികള്‍ക്ക് പ്രസവടീസര്‍അതിശയത്തോടെയാണ് കണ്ടത്.