ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു
അബുദാബി: ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളുടെ അബു ദാബി യിലെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. പ്രസിഡണ്ട് ഷബീര്‍ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാച്ച് രക്ഷാധികാരിയും ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാനുമായ ഇ. പി. മൂസ്സാ ഹാജി മുഖ്യാതിഥി ആയിരുന്നു. പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രസേനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാല്‍ നൂറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബാച്ച് മുന്‍ വൈസ് പ്രസിഡന്റ് ലത്തീഫ് കുഞ്ഞുമോന് യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, അബുദാബി മലയാളി സമാജം ഓഡിറ്റര്‍ സി. എം. അബ്ദുല്‍ കരീം, സമാജം കായിക വിഭാഗം സെക്രട്ടറി എ. എം. അബ്ദുല്‍ നാസ്സര്‍, മാസ് എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബാച്ച് അംഗ ങ്ങളുടെ മക്കളില്‍ വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയ കുട്ടികളെ യും ബാച്ച് അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ ദാനിഫ് കാട്ടിപ്പറമ്പില്‍, ഗാനരചയിതാക്കളായ സൈനുദ്ധീന്‍ ഇരട്ടപ്പുഴ, സിദ്ധീഖ് കൈതമുക്ക് എന്നി വരെയും ആദരിച്ചു. സെക്രട്ടറി ജലീല്‍ കാര്യാടത്ത് സ്വാഗതവും ട്രഷറര്‍ ബാബുരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന്‍ നൗഷാദ് ചാവക്കാ ടിന്റെ നേതൃത്വത്തില്‍ ചാവക്കാട് സിംഗേഴ്‌സ് അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. പി. എം അബ്ദുല്‍ റഹിമാന്‍, കെ. എച്ച്. താഹിര്‍, ബഷീര്‍ കുറുപ്പത്ത് എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.