പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഡിജിപി; കൊടി സുനിയുടെ അപേക്ഷതള്ളി

കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നതില്‍് നിയന്ത്രിക്കണം വേണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച കത്ത് ഡി.ജി.പി. സര്‍ക്കാരിനു കൈമാറി. എസ്.പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍വകുപ്പ് പരോള്‍ അനുവദിക്കാവുവെന്നും. അടിയന്ത പരോളിനും പ്രത്യേക പരിശോധന വേണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചു.

പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ റിപ്പര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അതേസമയം പരോള്‍ അനുവദിക്കുമ്പോള്‍ പോലീസ് അകമ്പടി വേണ്ടെന്ന കൊടി സുനിയുടെ അപേക്ഷ കണ്ണൂര്‍ എസ്.പി. തള്ളി.