നഗരത്തില്‍ സ്വന്തം സ്ഥലമുണ്ട് ; പിടി ഉഷയ്ക്ക് വീടിനായി സര്‍ക്കാര്‍ സ്ഥലം വിട്ടു നല്‍കുന്നത് എന്തിന്
പി.ടി.ഉഷയ്ക്കു വീടുവയ്ക്കാന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിന്റെ സ്ഥലം വിട്ടു നല്‍കരുതെന്നു കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍ജിനീയറിങ് കോളജിനു നിയമപ്രകാരം അഞ്ച് ഏക്കര്‍ സ്ഥലം വേണം. എന്നാല്‍, ഇവിടെ അഞ്ചേക്കറില്‍ താഴെ ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
1500ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന കോളജില്‍ 150ല്‍ താഴെ കുട്ടികള്‍ക്കാണ് ഹോസ്റ്റല്‍ സൗകര്യമുള്ളത്. നിലവില്‍ മറ്റുകുട്ടികള്‍ സ്വകാര്യ ഹോസ്റ്റലിനെയാണ് ആശ്രയിക്കുന്നത്. സ്ഥലപരിമിതികള്‍ മൂലം ബുദ്ധിമുട്ടുന്ന കോളജിന്റെ സ്ഥലം വിട്ടുകൊടുക്കരുതെന്ന കൗണ്‍സിലിന്റെ തീരുമാനം സര്‍ക്കാരില്‍ അറിയിക്കുമെന്നു ടി.സി.ബിജുരാജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മേയര്‍ പറഞ്ഞു.
നഗരത്തില്‍ ഉഷയ്ക്കു വേറെ സ്ഥലമുണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.ബാബുരാജ് പറഞ്ഞു. വെസ്റ്റ്ഹില്‍ ചുങ്കത്ത് ഉഷയ്ക്കും സഹോദരിക്കും 40 സെന്റ് സ്ഥലമുണ്ടെന്നും ബാബുരാജ് കൗണ്‍സിലില്‍ പറഞ്ഞു.
ഭൂമി സംരക്ഷിക്കണം എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാരും പറഞ്ഞു. നേരത്തെ പിയു ചിത്രയ്ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സംഭവത്തില്‍ ചിത്രയും ഏറെ പഴി കേട്ടിരുന്നു.