സ്ത്രീ സുരക്ഷാ നിയമം മറയാക്കി കേരളത്തില്‍ വനിതാ ക്രിമിനലുകള്‍ സജീവം : പി.സി. ജോര്‍ജ്
സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്ത് കേരളത്തില്‍ ഗുണ്ടികള്‍ സജീവമാണെന്നു കേരളം ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്. വട്ടിപ്പലിശക്ക് പണം കൊടുക്കുന്നവരും ബ്ലാക്ക്മെയില്‍ തൊഴിലാക്കിയവരുമാണ് ഗുണ്ടകള്‍ക്ക് പകരം സ്ത്രീ ഗുണ്ടികളെ ഉപയോഗിക്കുന്നത്.ഇതിന് പോലീസ് ഓഫീസര്‍മാരുടെ ഒത്താശയുണ്ട്.പുരുഷന്മാരെ ഭീഷണിപ്പെടുത്തി സ്ത്രീ സുരക്ഷാ നിയമപ്രകാരമുള്ള കേസില്‍ കുടുക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍ത്ത് പണം തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്.
ഇത്തരത്തിലുള്ള തൊണ്ണൂറ്റട്ടു ശതമാനം കേസുകളും കോടത്തിയിലെത്താതെ പണം ഒഴുക്കി ഒത്തുതീരുകയാണ്.ഇതിലെല്ലാം ഗുണ്ടികളെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.സ്ത്രീ സുരക്ഷാ നിയമങ്ങള്‍ പണം തട്ടാനായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ചെറുക്കപ്പെടാണമെന്നും ഈ വിഷയം വ്യാപക ചര്‍ച്ചക്ക് വിധേയമാക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.