‘അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ത്ഥികളാണ്’ സര്‍ക്കാരിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി

ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. അനധികൃത കുടിയേറ്റക്കാരല്ലെന്നും അഭയാര്‍ത്ഥികളാണെന്നും ചൂണ്ടിക്കാണിച്ചാണ് എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍- ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും  വ്യക്തമാക്കിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

മുഹമ്മദ് സലീമുള്ളയെന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വഴി സത്യവാങ്മൂലം നല്‍കിയത്. റോഹിങ്യകള്‍ക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് കിട്ടിയാല്‍ നിയമ നടപടിയെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.