സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

ബംഗളുരു : സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ബംഗളുരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്.  കേസില്‍ ദസറ അവധിക്ക് ശേഷം ഏഴിന് വിധി പറയും. വ്യവസായി എം.കെ.കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

എം.കെ.കുരുവിള സമര്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസില്‍ നേരിട്ടു കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
4000 കോടി രൂപയുടെ സോളര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണു കുരുവിളയുടെ പരാതി.

കുരുവിളയുടെ ഹര്‍ജി കോടതി വീണ്ടും ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണു കേസ് തള്ളണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.