യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; പോലീസ് അന്വേഷണം തുടങ്ങി

ചിറയിന്‍കീഴില്‍ യുവാവിന് രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് യുവാവിനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത്. സെപ്തംബര്‍ 14ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

ബൈക്കില്‍ അഭ്യസപ്രകടനം നടത്തിയ യുവാവിനെ എതിരെ ബൈക്കിലെത്തിയ സംഘം ചോദ്യം ചെയ്യുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അക്രമത്തിന്റെ കാരണമോ പശ്ചാത്തലമോ പോലീസിന് വ്യക്തമായിട്ടില്ല.

സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് ലഭ്യമാകുന്ന സൂചന.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക