ഗാന്ധി പീസ് വാക്ക് ഡാളസില്‍ ഒക്ടോബര്‍ 1-ന് ഞായറാഴ്ച

പി.പി. ചെറിയാന്‍

ഇര്‍വിംഗ് (ഡാളസ്സ്): ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംയുക്ത സംഘടനയായ മാഹാത്മാ ഗാന്ധി മെമ്മോറില്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (എം ജി എം എന്‍ റ്റി) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗാന്ധി പീസ് വാക്ക് 2017 സംഘടിപ്പിക്കുന്നു.ഇര്‍വിംഗ് ഹിഡന്റിഡ്ജ് ഡ്രൈവിലുള്ള മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പ്ലാസയില്‍ നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ ഹൂസ്റ്റണ്‍ കോണ്‍സുല്‍ ഓഫ് ഇന്ത്യ ആര്‍ ഡി ജോഷി, ഇര്‍വിംഗ് പ്രോടേം മേയര്‍ അലന്‍ മീഗര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സമാധാന യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ടീഷര്‍ട്ടും, തൊപ്പിയും, പ്രഭാത ഭക്ഷണവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.നോര്‍ത്ത് ലേക്ക് കോളേജ് പാര്‍ക്കിങ്ങ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണെന്നും, അവിടെ നിന്നും സൗജന്യ ഷട്ടില്‍ സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ഡോ പ്രസാദ് തോട്ടകുറ അറിയിച്ചു.