പഞ്ച്ഗുളയിലെ കലാപം; ദേര സച്ച സൗധ തലവന്‍ ഗുര്‍മീതിനെ പോലീസ് ചോദ്യം ചെയ്യും..

ചണ്ഡിഗഡ്: പീഡനക്കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയെന്ന് ഡി.ജി.പി. ബി.എസ്. സന്ധു പറഞ്ഞു.

അതേസമയം, ഒളിവില്‍ കഴിയുന്ന ദേര നടത്തിപ്പുകാര്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായും പോലീസ് അറിയിച്ചു. ഗുര്‍മീതിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇന്‍സാന്‍, പവന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരേയാണ് ഇന്റര്‍നാഷണല്‍ അലര്‍ട്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാസം 25ന് ഗുര്‍മീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേര്‍ മരിച്ചിരുന്നു.