ചാണ്ടി ?… ഭൂമി നികത്തിയതിന്റെ കുടുതല്‍ തെളിവുകള്‍ പുറത്ത്, ഉപഗ്രഹ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നതും കയ്യേറ്റം
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിലം നികത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. കൈയേറ്റം ദൃശ്യങ്ങളില്‍ വ്യക്തമാണ്. 2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കിയിട്ടും വയല്‍ നികത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
2013 ന് ശേഷം നെല്‍വയല്‍ നികത്തി പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചു. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയത് ഈ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്.
തോമസ് ചാണ്ടിക്കെതിരെ കൈയേറ്റ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് മുഖ്യമന്ത്രി ഇന്നും പ്രതികരിച്ചില്ല.