ജനിച്ച് ആറ് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ആധാര്‍ കാര്‍ഡ് ലഭിച്ചു; താരമായി ഭാവന, നേടിയത് രണ്ട് റെക്കോര്‍ഡുകള്‍

ഒസ്മനാബാദ്: ജനിച്ച് ആറു മിനുട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി താരമായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭാവന സന്തോഷ് ജാദവ്. ഇന്നലെ ഉച്ചയ്ക്ക് 12.03 -ന് പിറന്നു വീണ ഭാവനക്ക് 12.09 ആയപ്പോഴേക്കും ഓണ്‍ലൈന്‍ വഴി ആധാര്‍ കാര്‍ഡ് ലഭിച്ചു.ജനിച്ച് ഇത്രയും സമയത്തിനുള്ളില്‍ ആധാര്‍കാര്‍ഡ് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ കുട്ടിയാണ് ഭാവന. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍കാര്‍ഡിന്റെ ഉടമയും ഈ കുട്ടിയാണ്.

ഒസ്മനാബാദ് ജില്ലാ ആശുപത്രിയാലാണ് കുട്ടി ജനിച്ചത്. ഉടന്‍തന്നെ മാതാപിതാക്കള്‍ ഓണ്‍ലൈനിലൂടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനും ആധാര്‍ കാര്‍ഡിനുമുള്ള അപേക്ഷ നല്‍കി. അറു മിനുട്ടിനകംതന്നെ ഇവര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആധാര്‍ നമ്പര്‍ നല്‍കി.ജില്ലാ കലക്ടര്‍ രാധാകൃഷ്ണ ഗെയിമാണ് കുട്ടിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചുവെന്ന് അറിയിച്ചത്.

ഒസ്മനാബാദിനെ സംബന്ധിച്ച് ഇത് ആഭിമാന നിമിഷമായിരുന്നെന്നും കലക്ടര്‍ പറഞ്ഞു. ഇനി ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം വളരെ പെട്ടെന്നുതന്നെ ആധാര്‍കാര്‍ഡ് ലഭ്യമാക്കുമെന്നും കുട്ടികളുടെ ആധാര്‍കാര്‍ഡുകള്‍ അച്ഛനമ്മമാരുടെ കാര്‍ഡുമായി ലിങ്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭാവനയും അമ്മയും ആശുപത്രിയില്‍ സുഖമായിരിക്കുന്നതായി ഡോക്ടര്‍ ഏക്നാഥ് മെയില്‍ പറഞ്ഞു.