ശേഖറായി കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍; സോളോയുടെ പുതിയ ടീസറെത്തി

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലെ ദുല്‍ഖറിന്റെ മൂന്നാം കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ പുറത്തിറങ്ങി. നാല് വ്യത്യസ്ത വേഷങ്ങളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതില്‍ മൂന്നാമത്തെ കഥാപാത്രത്തെ ശേഖറിനെ പരിചയപ്പെടുത്തുന്ന ടീസറാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തിന്റെയും ശിവ എന്ന കഥാപാത്രത്തിന്റെയും ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

വ്യത്യസ്തമായ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമായാണ് സോളോ ഒരുക്കിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ കിടിലന്‍ ഗെറ്റപ്പിലാണ് ശേഖര്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നത്. അതെ സമയം തന്നെ സംസാരിക്കുമ്പോള്‍ വിക്കിന്റെ ബുദ്ധിമുട്ട് ശേഖറിനുണ്ടെന്നും ടീസര്‍ വ്യക്തമാക്കുന്നു. ധന്‍സികയാണ്
ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. അന്ധയായാ കഥാപാത്രമായാണ് ധന്‍സിക ചിത്രത്തില്‍ എത്തുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് സോളോയുടെ പുതിയ ടീസര്‍.