സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി;വിജിലന്‍സ് ഡറക്ടറെ നിയമിക്കാത്തതില്‍ വിമര്‍ശനവും
കൊച്ചി: സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡി.ജി.പിമാരെ നിയമിച്ചിട്ടും എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതെന്നും 12 ഡി.ജി.പിമാരെ നിയമിക്കുന്നതിന് കേന്ദ്ര ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.
നാല് ഡി.ജി.പി. തസ്തികകളാണ് സംസ്ഥാനത്തുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രണ്ട് കേഡര്‍, രണ്ട് എക്സ് കേഡര്‍ തസ്തികളാണിവ. ഇവര്‍ക്ക് ഡി.ജി.പി. റാങ്കിലല്ല ശമ്പളം നല്‍കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.