ലാലേട്ടനെക്കുറിച്ച് ഈ മഹാപാപം.. നിനക്കെങ്ങനെ ചെയ്യാന്‍ തോന്നി; വെട്ടിലായി വിനീത് ശ്രീനിവാസന്
എന്റമ്മേടെ ജിമിക്കി കമ്മല്‍…എന്റച്ഛന് കട്ടോണ്ടു പോയേ.. കൊച്ചുകുട്ടികള്‍ തൊട്ട് മുതിര്‍ന്ന തലമുറയുടെ വരെ ചുണ്ടില്‍ താളം തട്ടി ജിമിക്കി കമ്മല്‍ മുന്നേറുകയാണ്. ഇതിനിടയിലാണ് ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവട് വെച്ചത്.
ലാലേട്ടന് വക ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റില്‍ നിന്നും ഹിറ്റിലേയ്ക്ക് കുതിക്കുന്നതിനിടയിലാണ് ആവേശം കൊണ്ട് വിനീത് ശ്രീനിവാസന് ആ കടുംകൈ ചെയ്തത്. നല്ലതു മാത്രമേ മനസില്‍ കരുതിയുള്ളൂവെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് പണിയാവുകയായിരുന്നു.
ലാലിന്റെ ചുവടുകള്‍ക്കു മുമ്പില്‍ തലതല്ലിവീണ വിനീത് മോഹന്‍ലാലിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍’.
തൊട്ടു പിന്നാലെ വിനീതിനെതിരെ ആരാധകര്‍ തിരിഞ്ഞു. മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വളിച്ചതിനായിരുന്നു ആരാധകരുടെ കലിപ്പ്. ഇത്ര നന്നായിട്ട് ഡാന്‍സ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തിനാടാ മഹാപാപി നീ അങ്കിള്‍ എന്ന് വിളിച്ചത് എന്നു തുടങ്ങി ട്രോളുകള്‍ വരെ നിറഞ്ഞു.