പിസിക്ക് വരും ജന്മം ദളിതനായി ജനിക്കണം; ദ്രോഹിക്കുന്നവരുടെ ചെവിക്കല്ലു പൊട്ടിക്കണം സുരേഷ് ഗോപിക്ക് മറുപടി ഇങ്ങനെ …
വരും ജന്മത്തില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി പി.സി. ജോര്‍ജ് എം.എല്‍.എ.
അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും കണ്ണൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Read mor: അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി (വീഡിയോ)
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.