പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി.
കേസിലെ സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തനിക്കു നേരിട്ട് പങ്കില്ല. കേസുമായി ബന്ധപ്പെട്ട് 6 മാസമായി താന്‍ റിമാന്‍ഡില്‍ കഴിയുന്നു.അതുകൊണ്ടു തന്നെ തനിക്കു സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന വാദമാണ് സുനി കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സുനിക്ക് സിനിമ മേഖലയുമായി ഇപ്പോഴും നല്ല സ്വാധീനമുണ്ടെന്നും. അന്വഷണം തുടരുന്ന ഘട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്ക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഉച്ചയ്ക്ക് പരിഗണിക്കും.