വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം.

ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. സി.ജി. രാജഗോപാല്‍, ഡോ. എ.എം. വാസുദേവന്‍ പിള്ള, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്.

മലയാള ഭാഷയുടെ മാര്‍ദ്ദവവും, മനോഹാരിതയും പ്രഭാവര്‍മ്മയുടെ കവിതകളില്‍ നിറയുന്നതായി പുരസ്‌കാര സമിതി വിലയിരുത്തി. അടുത്ത മാസം പതിനാറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.