ചിറയിന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതി പോലീസ് പിടിയില്‍
ആറ്റിങ്ങല്‍: ചിറയിന്‍ കീഴില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയത്.സംഭവത്തില്‍ രണ്ടാം പ്രതി ശ്രീക്കുട്ടനുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
സെപ്തംബര്‍ 13-ന് ചിറയിന്‍കീഴിലെ എസ്.എന്‍ ജംഗ്ഷനില്‍ ബൈക്കില്‍ അഭ്യസപ്രകടനം നടത്തിയ അനന്ദുവിനും ശ്രീക്കുട്ടനും എതിരെ ബൈക്കിലെത്തിയ സുധീര്‍, റോഡില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്തതാണ് പ്രശനങ്ങളുടെ തുടക്കം. വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്നം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇരുവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.