ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്വെന്ഷന് രജിസ്ട്രേഷന് പുരോഗമിക്കുന്നു; സ്പെഷ്യല്‍ നിരക്കുകള്‍ ലഭിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 1ന് അവസാനിക്കും
വിയന്ന: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന് പുരോഗമിക്കുന്നു. ഇതിനോടകം തന്നെ 25 രാജ്യങ്ങളില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ തുടരുന്ന സ്പെഷ്യല്‍ നിരക്കുകള്‍ ലഭിക്കേണ്ടവര്‍ ഒക്ടോബര്‍ 1ന് മുമ്പായി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡബ്ള്യു.എം.എഫ് സംഘടിപ്പിക്കുന്ന സമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടക്കും. സമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് 6 മണിയ്ക്ക് തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ലൈവ്ഷോ ഉണ്ടായിരിക്കും.
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വനിതകള്‍ക്കും, യുവജങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക്ഷോപ്പുകളും ഉണ്ടാകും.
ഗ്ലോബല്‍ കണ്വെന്ഷന് ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
വിവരങ്ങള്‍ക്ക്:
ഫോണ്‍: 004369919417357
ഇമെയില്‍: wmfglobalmeet@gmail.com
വെബ്സൈറ്റ്: http://worldmalayaleefederation.com/