മമ്മൂക്ക വിളിച്ച് സംസാരിച്ചു; ലിച്ചി (അന്ന രാജന്‍) ടോട്ടല്‍ ഹാപ്പി

മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍, അന്ന രാജന്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. തന്റെ ഫാന്‍സിന്റെ രോഷപ്രകടനത്തിന് ഇരയായ നടി അന്ന രാജനെ മമ്മൂട്ടി തന്നെ ഒടുവില്‍ ഫോണില്‍ വിളിച്ചു സംസാരിച്ചുവെന്ന് അന്ന തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്, ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍ എന്നും അ്ന്ന കുറിച്ചു.