പള്‍സര്‍ സുനി പോലീസിന് ദൈവം ദിലീപ്; ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു, ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്ന് ദിലീപന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി രാമന്‍ പിള്ള കോടതിയെ അറിയിച്ചു.
നഗ്‌ന ചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കിലെന്ന് അദ്ദേഹം വാദിച്ചു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായി അന്വേഷണം നടത്താന്‍ പോലീസിനായിട്ടില്ല.
കുറ്റവാളിയായ പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നതെന്നും അഡ്വ. രാമന്‍ പിള്ള കുറ്റപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.