സ്ത്രീകള്‍ക്ക് മാത്രം : മേക്കപ്പ് ഇട്ടുകൊണ്ട് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക ; കാത്തിരിക്കുന്നത് വന്‍ദുരന്തം
സുന്ദരമായ മുഖമാണ് ഏവരുടെയും ആഗ്രഹം. മാറിയ കാലത്തില്‍ ആണും പെണ്ണും എല്ലാം സുന്ദരന്മാരും സുന്ദരിമാരും ആയിട്ടിരിക്കുവനാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. അതിനുവേണ്ടി എന്ത് പരീക്ഷണങ്ങള്‍ക്കും അവര്‍ തയ്യാറാകുന്നുമുണ്ട്. പൊതുവേ സ്ത്രീകള്‍ക്കാണ് ഇതില്‍ ഏറ്റവും താല്പര്യം. അതിനു അവരെ സഹായിക്കുന്ന ഒന്നാണ് മേകപ്പ്. മേക്കപ്പ് ശീലമാക്കിയവര്‍ക്ക് അത് ഉപയോഗിക്കാതെ മറ്റുള്ളവരുടെ മുന്പില് പോകുവാന്‍ പോലും മടിയായിരിക്കും. നല്ല രീതിയില്‍ മേക്കപ്പ് ചെയ്ത് പുറത്ത് പോകുന്നത് അവള്‍ക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണ്. അതുപോലെ സ്വന്തം വീട്ടില്‍ പോലും മേക്കപ്പ് ചെയ്തു നടക്കുന്നവരും കുറവല്ല. രാത്രി ഉറങ്ങുവാന്‍ നേരം ഇതേ മേക്കപ്പുമായി കിടന്നുറങ്ങുന്നവരും ഉണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. നിങ്ങള്‍ അത്തരക്കാര്‍ ആണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തം എന്ന് തിരിച്ചറിയുക.
കാരണം ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് അഴിക്കാത്തത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആയൂസ് കുറയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു. എത്ര നേരം വൈകിയാലും മുഖത്തിട്ട മേക്കപ്പ് കളഞ്ഞ് ചര്‍മത്തിന് സ്വാഭാവികമായി ശ്വസിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത ശേഷം മാത്രമേ ഉറങ്ങാന്‍ പോകാവൂ. പലതരം മേക്കപ്പ് റിമൂവറുകള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഒരുവേള അങ്ങനെ ഒന്നും ലഭ്യമായില്ല എങ്കില്‍ സ്വന്തം വീട്ടില്‍ ലഭിക്കുന്ന തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് മേക്കപ്പ് മുഴുവനായും കളയാന്‍ സാധിക്കും. അതില്‍ ഒന്നാണ് വെളിച്ചെണ്ണ. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വെളിച്ചെണ്ണ. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള വെളിച്ചെണ്ണ മുടിക്കും ചര്‍മത്തിനും വളരെ നല്ലതാണ്. ഒരല്പം വെളിച്ചെണ്ണ മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം ഒരു പഞ്ഞി വച്ച് മേക്കപ്പ് തുടച്ചുകളയാവുന്നതാണ്. അടുത്തതായി പാല് ആണ്. വളരെ നല്ലൊരു മോയ്സ്ച്ചുറൈസറും ക്ലെന്‍സറുമാണ് പാല്. അതുപോലെ തന്നെ നല്ലൊരു മേക്കപ്പ് റിമൂവറും. അല്പം പാല് പഞ്ഞിയില്‍ മുക്കി മുഖത്ത് മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തില്‍ മേക്കപ്പ് കഴുകി കളയാം. കുഞ്ഞുങ്ങളുടെ ചര്‍മം ഹൈഡ്രേറ്റ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്ന ബേബി ലോഷനും നല്ലൊരു മേക്കപ്പ് റിമൂവറാണ്.
ഓയിലി സ്കിന്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ മേക്കപ്പ് റിമൂവര്‍ തയ്യാറാക്കാം. ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തേനും നാരങ്ങാ നീരുമായി യോജിപ്പിച്ച് മേക്കപ്പ് കളയാനായി ഉപയോഗിക്കാം. ശേഷം പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് മുഖത്തെ അമിതമായ എണ്ണമയം കളയാന്‍ ശ്രദ്ധിക്കണം. അതുപോലെ ഒലിവ് ഓയിലും മേക്കപ്പ് പൂര്‍ണമായും മാറ്റാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ്.