65 വയസ്സുള്ള നടന്‍ അച്ഛന്‍ ആയി അഭിനയിച്ചാല്‍ എന്താണ്? ലിച്ചിയെ പിന്തുണച്ച് റിമകല്ലിങ്കല്‍
മമ്മൂട്ടിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന നടി അന്ന രേഷ്മ രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. 65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതില്‍ എന്തിനാണ് അന്നയെ പരിഹസിക്കുന്നതെന്ന് റിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. ഒരു ചാനല്‍ പരിപാടിയില്‍ കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയതായിരുന്നു അന്ന. പക്ഷെ അത് അന്നയെ വെളളം കുടിപ്പിച്ചു.
മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി. എന്നാല്‍ ഇത് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് പൊങ്കാലയെ തന്നെ നേരിടേണ്ടി വന്നു.
സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരയുകയും ചെയ്തിരുന്നു.
റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം…
65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും പരിഹസിക്കുന്നത്.
എന്തിന്? ഇവരുടെ വിചാരം മമ്മൂട്ടിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നാണോ? എനിക്ക് തോന്നുന്നത് അദ്ദേഹം ഗംഭീരമായി അത് ചെയ്യുമെന്നാണ്. കൗരവര്‍ എന്ന ചിത്രം ഞാന്‍ ഓര്‍ക്കുന്നു.
മമ്മൂട്ടി ബുദ്ധിമാനായ ഒരു നടനാണ് അതുകൊണ്ട് തന്നെ ശോഭന, ഉര്‍വശി രേവതി എന്നിവരൊക്കെ ചെയ്യുന്നത് പോലെ 70 അല്ലെങ്കില്‍ 30 വയസ്സുള്ള കഥാപാത്രങ്ങളൊക്കെ നന്നായി അവതരിപ്പിക്കും. കാപട്യമില്ലാത്തവരും ലിംഗവിവേചനമില്ലാത്തവരും പ്രായം അടിസ്ഥാനമാക്കാത്തവരുമാണല്ലോ നമ്മള്‍. ലിച്ചിയെ പരിഹസിച്ച് ആരാണ് നമ്മുടെ പേര് നശിപ്പിക്കുന്നത്.
ഇവിടെ എന്താണ് പ്രശ്‌നം? ലിച്ചി എന്തിനാണ് മാപ്പ് ചോദിക്കുന്നത് റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.