സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പപരാമര്‍ശമുള്ളതായി സൂചന.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നാണ് വിവരം.
നാല് ഭാഗങ്ങളുള്ള റിപ്പാേര്‍ട്ടിന്റെ ഒരു ഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് മുഖ്യ മന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. മുഖ്യ മന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യാനായത് കൊണ്ടാണ് തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് അദ്യം അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പൂര്‍ണമായും ഫലപ്രദമല്ലെന്നും നിയമങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.