സ്മൂള്‍ ആപ്ലിക്കേഷന്‍ അധികൃതരോട് തന്‍റെ ഗാനങ്ങള്‍ക്ക് പണം ആവശ്യപ്പെട്ട് കേസുമായി ഇളയരാജ
തന്‍റെ ഗാനങ്ങള്‍ക്ക് വീണ്ടും പണം ആവശ്യപ്പെട്ട് കേസുമായി ഇളയരാജ കോടതിയില്‍. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ സഹിതം വൈറല്‍ ആയ ഒരു ആപ്ലിക്കേഷനെതിരെയാണ് സംഗീത സാമ്രാട്ടിന്റെ കേസ്. സ്മൂള്‍ എന്ന ആപ്ലിക്കേഷന്‍ അധികൃതരോടാണ് ഇളയരാജയുടെ ഈ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്മൂള്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. കോപ്പിറൈറ്റ് തുക ലഭിക്കാത്തതാണ് ഇളയരാജയെ പ്രകോപിതനാക്കിയത്. എന്നാല്‍ ആ ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നും അധികൃതര്‍ പണം വാങ്ങുന്നുണ്ട് എന്ന് ഇളയരാജയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് സ്മൂള്‍ അധികൃതര്‍ പണം നല്‍കുന്നുണ്ട് എന്ന് കാരണമായി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഇളയരാജ കോപ്പി റൈറ്റിന്റെ കാര്യത്തില്‍ പ്രശ്നം ഉണ്ടാക്കുന്നത് നേരത്തെ ഗായകരായ എസ്പിബിയോടും കെഎസ് ചിത്രയോടും തന്റെ പാട്ടുകള്‍ പണം തരാതെ താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടരുത് എന്ന് അദ്ദേഹം കര്‍ശനമായി പറയുകയുണ്ടായി. ഇക്കാരണത്താല്‍ അമേരിക്കയില്‍ സ്റ്റേജ് ഷോയിലായിരുന്ന ഇവര്‍ ഇളയരാജയുടെ ഗാനങ്ങള്‍ പാടുന്നതില്‍നിന്നും പിന്മാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.