വേങ്ങര: ഇടത്തോട്ട് ചാഞ്ഞ് കാന്തപുരം, രണ്ട് പേര്‍കൂടി പത്രിക പിന്‍വലിച്ചു, മത്സരരംഗത്ത് അവശേഷിക്കുന്നത് ആറുപേര്‍
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായി.
അതേസമയം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി. വിഭാഗത്തിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക്. ഇത് സംബന്ധിച്ച് പ്രഖ്യാപനം പ്രത്യക്ഷത്തില്‍ ഉണ്ടായില്ലെങ്കിലും സംഘടനാ തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നാണ് നേതാക്കളില്‍നിന്ന് ലഭിക്കുന്ന വിവരം.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിനെ സഹായിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് കാന്തപുരം പക്ഷക്കാരുടെ നിലപാട്. നിലവില്‍ മത്സരരംഗത്തുള്ളത് ആറുപേരാണ്.